എ.ഡി.എമ്മിന്റെആത്മഹത്യ : ജില്ലാ കലക്ടറുടെപങ്ക് അന്വേഷിക്കണമെന്ന് അഡ്വ. അബ്ദുൽ കരീം ചേലേരി

Abdul Karim Cheleri
Abdul Karim Cheleri

കണ്ണൂർ : എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്യാനിടയായ പി പി ദിവ്യയുടെ വിവാദ പരാമർശങ്ങൾ ജില്ലാ കലക്ടറുടെ അറിവോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇക്കാര്യത്തിൽ കണ്ണൂർ ജില്ലാ കലക്ടർ തുടരുന്ന മൗനം അപലപനീയമാണെന്നും മുസ്ലിംലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.                                

എ.ഡി.എമ്മിനുള്ള യാത്രയയപ്പ് യോഗത്തിലേക്ക് കലക്ടർ തന്നെ ക്ഷണിച്ചിരുന്നു വെന്നും, അവിടെ സംസാരിച്ചത് സദുദ്ദേശത്തോടെ ആയിരുന്നു വെന്നും പി പി ദിവ്യ നൽകിയ മുൻകൂർജാമ്യഹർജിയിൽ പറയുന്നത് ശരിയാണെങ്കിൽ ഇക്കാര്യത്തിൽ ഉണ്ടായ ഗൂഢാലോചന പുറത്തു വരേണ്ടതുണ്ട്.

യോഗത്തിൽ ജില്ലാ കലക്ടർ സ്വീകരിച്ച നിസ്സംഗതയും അർത്ഥഗർഭമായ മൗനവും ഇതിനെ സാധൂകരിക്കുന്നതാണ്. ആയതിനാൽ എഡിഎമ്മിന്റെ ആത്മഹത്യയ്ക്കിടയായ കാരണങ്ങളെക്കുറിച്ചും അതിൽ ജില്ലാകലക്ടർക്കുള്ള പങ്കിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.

Tags