വലിയന്നൂരിൽ ഫ്ളോർ മില്ലിൽ കയറി വയോധികയുടെ മാല പൊട്ടിച്ചു രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ
Oct 11, 2025, 15:47 IST
കണ്ണൂർ: വലിയന്നൂരിൽ ഫ്ളോർ മില്ലിൽ കയറി ജീവനക്കാരിയെ അക്രമിച്ച് കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. വാരം പുറത്തീൽ സ്വദേശി അസ്ല മാ (37) ണ് അറസ്റ്റിലായത്. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ഷാജിയുടെ നേതൃത്വത്തിൽ നടന്ന സാഹസിക അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
tRootC1469263">മില്ലിൽ ജോലിക്കിടെ 79 വയസു കാരിയായ പുത്തൻ വീട്ടിൽ ശ്രീദേവിയെ അക്രമിച്ചാണ് പ്രതി മാല കവർന്നത്. കഴിഞ്ഞ മാസം 17 നാണ് സംഭവം നടന്നത്.ഇതിന് ശേഷം ഉംറക്ക് പോയ പ്രതി വീട്ടിൽ തിരിച്ചെത്തിയ വിവരത്തെ തുടർന്നാണ് ചക്കരക്കൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കുറിച്ചു നേരത്തെ പൊലിസിന് വിവരം ലഭിച്ചിരുന്നു. സി. സി. ടി.വി ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
.jpg)

