തലശ്ശേരിയിൽ ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റിൽ
Jan 9, 2025, 13:59 IST
തലശ്ശേരി: തലശ്ശേരി നഗരത്തിലെ ടി സി മുക്ക് റെയിൽവേ ഓവർ ബ്രിഡ്ജിന്റെ അടിയിൽ നിർത്തിയിട്ട ഹീറോ ഹോണ്ട ബൈക്ക് കവർച്ച ചെയ്ത കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. നാദാപുരം തൂണേരി സ്വദേശി പുത്തലത്ഹൗസിൽ വിഘ്‌നേശ്വരനെയാണ് (25) തലശ്ശേരി എസ് ഐ ടി കെ.അഖിലും സംഘവും അറസ്റ്റ് ചെയ്തത്.
ഡിസംബർ 24 നാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മിനിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.