തളിപ്പറമ്പിൽ ഓട്ടോ ഗാരേജിന് മുന്നിൽ നിന്നും സ്കൂട്ടി മോഷ്ടിച്ച യുവാവ് പിടിയിൽ

A youth who stole a scooty from in front of an auto garage in Taliparamba has been arrested

തളിപ്പറമ്പ് ചിന്മയ മന്ന റോഡിൽ പ്രവർത്തിക്കുന്ന ഏവൺ ഓട്ടോ ഗാരേജിന് മുന്നിൽ പെയിൻ്റിങ്ങിനായി നിർത്തിയിട്ട സ്കൂട്ടി കഴിഞ്ഞ 22നാണ് മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പുലർച്ചെ 5 മണിയോടെയാണ് മോഷണം നടന്നതെന്ന് വ്യക്തമായി. 

മോഷണം നടത്തിയത് പട്ടുവം അരിയിലിലെ കെ.വി സിദ്ദീഖ് ആണ് മോഷണം നടത്തിയതെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് തളിപ്പറമ്പ് നഗരത്തിൽ നിന്നും സിദ്ദീഖിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ കാട്ടാമ്പള്ളി ഭാഗത്ത് സ്കൂട്ടി ഉണ്ടെന്ന് വ്യക്തമായി. 

തുടർന്ന് പ്രതിയുമായി ചെന്ന് കീരിയാട് വളപട്ടണം റോഡിൽ റിഫാഇയ്യ ജുമാ മസ്ജിദിന്  സമീപത്ത് നിന്ന് സ്കൂട്ടി കണ്ടെത്തി. എസ്.ഐ ടി. ദിലീപ് കുമാറിൻ്റെയും എ.എസ്.ഐ എ. ഷൈജുവിൻ്റെയും നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.