തളിപ്പറമ്പ് ബസ് സ്റ്റാൻഡ് പരിസരത്ത് നൈറ്റ് ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു


തളിപ്പറമ്പ്: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി തളിപ്പറമ്പ ടൗൺ ഹരിത ടൗൺ ആയി പ്രഖ്യാപിക്കുന്നതിനായി നഗരസഭയുടെ ഹൃദയഭാഗമായ തളിപ്പറമ്പ ബസ്റ്റാൻഡ് പരിസരം ശുചീകരികരിക്കുന്നതിന്റ ഭാഗമായി നൈറ്റ് ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘടനം ചെയ്‌തു.
രാത്രി 8 മണി മുതൽ 12 മണിവരെ നടന്ന നൈറ്റ് ക്ലീനിങ് ഡ്രൈവിൽ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ നബീസ ബീവി, ഷബിത എം. കെ, പി പി മുഹമ്മദ് നിസാർ, ഖദീജ കെ പി, കൗൺസിലർമാരായ ഒ സുഭാഗ്യം, കോടിയിൽ സലിം, നസീർ പി സി, റഹ്മത്ത് ബീഗം, സാഹിദ പി. കെ, എം സജ്‌ന, രമേശൻ കെ, ഗോപിനാഥൻ, ഗിരീശൻ സി വി, സുരേഷ്കുമാർ സി, സുജാത, ക്ലീൻ സിറ്റി മാനേജർ എ. പി. രഞ്ജിത്ത് കുമാർ, ഫോറം പ്രസിഡണ്ട് എം കെ മനോഹരൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ വൈ. പി. സാരംഗ്. ടി, മാധ്യമ പ്രവർത്തകർ, 'സാന്ത്വനം' പ്രവർത്തകർ, നഗരസഭ ശുചീകരണ തൊഴിലാളികൾ, ബസ് സ്റ്റാൻഡ് വ്യാപാരികൾ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ നഗരസഭയിൽ വിവിധ ഇടങ്ങളിലായി ശുചീകരണ പ്രവർത്തികൾ നടത്തുമെന്ന് സെക്രട്ടറി സുബൈർ കെ പി അറിയിച്ചു.