നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിനെതിരെ യുവതിയുടെ പരാതിയിൽ അർബൻ നിധിക്കെതിരെ കേസെടുത്തു

arban nidhi


കണ്ണൂർ :ഉയർന്ന പലിശ വാഗ്ദാനം നൽകിനിക്ഷേപം സ്വീകരിച്ച ശേഷം പലിശയോനിക്ഷേപമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ അർബൻ നിധി ലിമിറ്റഡിൻ്റെ ഉടമകൾക്കെതിരെ കേസ്.ഏച്ചൂർ സ്വദേശിനി കെ.കെ.ദിൽനയുടെ പരാതിയിലാണ് കണ്ണൂർ അർബൻ നിധി ലിമിറ്റഡിലെ ഗഫൂർ, ഷൗക്കത്തലി എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.

ഉയർന്ന പലിശ വാഗ്ദാനം നൽകി യുവതിയിൽ നിന്നും2021 ജൂൺ 27നും 2022 നവമ്പർ 30നുമിടയിൽ 5, 20,000 രൂപ കൈപ്പറ്റി യെന്നും പിന്നീട് ലാഭവിഹിതമോ നിക്ഷേപ മോതിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്

Tags