റോഡിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച രണ്ടു പേർക്കെതിരെ കേസെടുത്തു

police8
police8

കൂത്തുപറമ്പ്: റോഡിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ സ്ത്രീയും മകനും ചേർന്ന് മർദ്ദിച്ചതായി പരാതി. പാച്ചപ്പൊയ്ക കൊട്ടയമ്പേത്ത് വീട്ടിൽ സി.വിനോദിനാണ് (59) മർദ്ദനമേറ്റത്. 

കഴിഞ്ഞ 25ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കുത്തുപറമ്പ് ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിൽക്കുമ്പോൾ ഒന്നാം പ്രതിയായ വിലാസിനി, മകൻ അഭിജിത്ത് രാജ് എന്നിവർ സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. വിലാസിനിയുടെ സഹോദരൻ്റെ മകൻ റോഡിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദ്ദനം. കൂത്തുപറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags