കാടാച്ചിറയിൽ പൊലിസിൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തിയ അഞ്ച് പേർക്കെതിരെ കേസെടുത്തു
Dec 30, 2024, 12:09 IST
എടക്കാട് കാടാച്ചിറ ഡോക്ടർ മുക്കിൽ നിന്നും എടക്കാട് എസ്.ഐയുടെയും സംഘത്തിൻ്റെയും കൃത്യനിർവഹണം തടസപ്പെടുത്തിയ അഞ്ച് യുവാക്കൾക്കെതിരെ പൊലിസ് കേസെടുത്തു. കഴിഞ്ഞ 28ന് രാത്രി 11.45 നാണ് സംഭവം. കാടാച്ചിറ സ്വദേശികളായ അഭിനവ് അനുപ് , മിഥുൻ, ജിതിൻ കണ്ടാലറിയാവുന്ന മറ്റൊരു യുവാവ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഡോക്ടർ മുക്കിൽ അസമയത്ത് തമ്പടിച്ചു നിന്ന യുവാക്കളോട് രാത്രികാല പട്രോളിങ്ങിൻ്റെ ഭാഗമായി അവിടെയെത്തിയ എടക്കാട് എസ്.ഐ പി. അശോക് കുമാറിൻ്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം പിരിഞ്ഞു പോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതെ പൊലിസിനെ ചോദ്യം ചെയ്യുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്.