വിരമിച്ച സൈനികരോടും കുടുംബത്തോടും ക്രൂരത കാട്ടുന്നതായി പരാതി
vijayan

കണ്ണൂർ :  ആർമിയാൽ 22 വർഷത്തെ സേവനം നടത്തി നാട്ടിൽ തിരിച്ചെത്തി വിശ്രമജീവിതം നയിക്കുന്ന കൂടാളി തല മുണ്ടയിലെ എം.എം വിജയൻ്റെ സ്വത്ത് തട്ടിയെടുക്കാൻ അടുത്ത വീട്ടിൽ താമസിക്കുന്ന ഹരിദാസൻ ശ്രമിക്കുന്നതായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 ഇതിനെതിരെ ജില്ലാ കലക്ടർക്കും പോലീസ് സൂപ്രണ്ടിനും പരാതി നൽകിയെങ്കിലും രാഷ്ട്രീയ സ്വാധീനം കാരണം അവർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും രാജ്യത്തിന് വേണ്ടി ജീവൻ പണയപ്പെടുത്തി പോരാടിയ ഒരു പട്ടാളക്കാരൻ്റെ ദുരനുഭത്തിന് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നീതി കിട്ടണമെന്നും വിജയൻ ആവശ്യ പ്പെട്ടു.എം.കെ.ഗോപാലൻ, പി.കെ.രാജൻ, പി.ബഷീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share this story