കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപന ജീവനക്കാരിയുടെ ഒന്നരലക്ഷത്തിൻ്റെ ഐഫോൺ കവർന്നതായി പരാതി

police8
police8

കണ്ണൂർ: കണ്ണൂർ നഗരത്തിലെവിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയുടെഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഐ. ഫോൺ കവർന്നതായി പരാതി. കണ്ണൂർ ബാങ്ക് റോഡിലെ എഡ്യു വെൽ എഡ്യുക്കേഷൻ സെൻ്ററിലെ ജീവനക്കാരിയുടെ ഐഫോണാണ് നഷ്ടമായത്.

കടലായി കുറുവ വായനശാലക്ക് സമീപത്തെ സഫമാർവയിൽ യു. ഫാത്തിമത്തുൽ നൗറീനാണ് പരാതിക്കാരി. ഈക്കഴിഞ്ഞ സപ്തംബർ 25 ന് രാവിലെയാണ് സംഭവം ഏറെക്കാലം ഫോണിനായി തെരഞ്ഞു വെങ്കിലും കണ്ടെത്തിയില്ല. ഇതേ തുടർന്നാണ് കണ്ണൂർടൗൺ പൊലി സിൽ പരാതി നൽകിയത്.

tRootC1469263">

Tags