കണ്ണൂരിൽ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് കുഴഞ്ഞുവീണുമരിച്ചു
deathkannurr

കണ്ണൂര്‍ : ബൈക്കില്‍ സഞ്ചരിക്കവെ യുവാവ് കുഴഞ്ഞു വീണു മരിച്ചു.  ചക്കരക്കല്‍ മഹല്‍ മാര്‍ബിള്‍ റോഡിലെ ശിവദത്തില്‍ സജിന്‍ കുമാറാണ് (42) മരിച്ചത്. ഇന്ന് കാലത്ത് 8.30 നാണ് സംഭവം. കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ വേണ്ടി ബൈക്കില്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട് 100 മീറ്റര്‍ പിന്നിടുമ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. 

ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നേരത്തെ ഓടത്തില്‍ പീടിക ആലിന്‍ കീഴിലായിരുന്നു താമസം,കോറോത്ത് ജനാര്‍ദ്ദനന്റെയും സുശീലയുടെയും മകനാണ്.
ഭാര്യ: വിനീത. മക്കള്‍: ശിവദ, ഹൃത്വിക്(ഇരുവരും കൂഞ്ഞങ്കോട് യുപി വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: സജീഷ്, സുജേഷ്.സംസ്‌കാരം നാളെ രാവിലെ 11.30ന് പയ്യാമ്പലത്ത്.

Share this story