വിജ്ഞാന കേരളം: വള്ളികോട് പഞ്ചായത്ത് സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേളയുടെ സംഘാടക സമിതി രൂപീകരിച്ചു
കോന്നി : സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘വിജ്ഞാന കേരളം’ പദ്ധതിയുടെയും വള്ളികോട് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. നവംബര്‍ ഒന്നിന് കൈപട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ വെച്ച് തൊഴില്‍മേള സംഘടിപ്പിക്കും. വള്ളികോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായരെ സംഘാടക സമിതി ചെയര്‍പേഴ്‌സൺ ആയി തെരഞ്ഞെടുത്തു.
ഒക്ടോബര്‍ 28, 29 തീയതികളില്‍ എല്ലാ വാര്‍ഡുകളെയും സംയോജിപ്പിച്ച് ജോബ് ഫെയര്‍ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. 28ന് രാവിലെ 11 മുതൽ വള്ളത്തോള്‍ വായനശാലയിലും 29ന് രാവിലെ 11 മുതൽ വള്ളികോട് പഞ്ചായത്ത് ഹാളിലുമായിരിക്കും രജിസ്ട്രേഷൻ.
നവംബര്‍ ഒന്നിന് നടക്കുന്ന തൊഴില്‍ മേളയില്‍ നിലവില്‍ 20-ഓളം കമ്പനികള്‍ 3,000ത്തിലേറെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെൻ്റ് നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8714699496 , 9074087731 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
.jpg)

