ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങി മരിച്ചു
Updated: Dec 9, 2025, 15:33 IST
ഇടുക്കി: വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങി മരിച്ചു. കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത്(20) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയപ്പോളാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
കരുണാപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ അപ്പാപ്പികട രണ്ടാം ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്. യുവാവിനെ പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
tRootC1469263">.jpg)

