ഇടുക്കി ജില്ലയിൽ കന്നുകാലി സെൻസസ് പുരോഗമിക്കുന്നു : ഇടമലക്കുടിയിൽ പ്രത്യേക സംഘം

Cattle census in progress in Idukki district : Special team at Idamalakudi
Cattle census in progress in Idukki district : Special team at Idamalakudi

ഇരുപത്തിയൊന്നാമത്  കന്നുകാലി സെൻസസ് ഇടുക്കി ജില്ലയിൽ മികച്ച രീതിയിൽ പുരോഗമിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.  രാജ്യവ്യാപകമായി നടക്കുന്ന സെൻസസിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കണക്കെടുപ്പ് നടക്കുകയാണ്. ഇടുക്കിയിലെ  52 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി പശു സഖിമാരും , ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുമാണ് കണക്കെടുപ്പ് നടത്തുന്നത്. ഇടമലക്കുടിയിലെ പതിമൂന്ന് വാർ‍ഡുകളിലായി ഇരുപത്തിമൂന്ന് ട്രൈബൽ സെറ്റിൽമെന്റുകളാണുള്ളത്. ഡോ. നിശാന്ത് എം. പ്രഭയുടെ നേത്യത്വത്തിൽ എന്യുമറേറ്റർമാരായ ജിജോ, ബിൻറോ, അജീവ്, അഭിലാഷ് എന്നിവരാണ്  ഇടമലക്കുടിയിലെ സെൻസസ് പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നത്.

വീടുകൾതോറും  കയറിയിറങ്ങിയാണ് ഫാമുകളുടെയും വളർത്തുമൃഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുന്നത്. ഭാവിപരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്യുന്നതിന് വ്യക്തവും കൃത്യവുമായ കണക്കുകൾ ആവശ്യമാണ്. അതിനാൽ എല്ലാവരും ശരിയായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അഭ്യർത്ഥിച്ചു. 
 

Tags