കണ്ണൂരിൽ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി ; കോർപറേഷൻ ആരോഗ്യ വകുപ്പ് പരിശോധന തുടരുന്നു
foodpoison

കണ്ണൂർ : നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റോറൻ്റ് കളിലും കോർപറേഷൻ ആരോഗ്യ വകുപ്പ് വിഭാഗത്തിൻ്റെ പരിശോധന തുടരുന്നു. എസ്.എൻ.പാർക്ക് റോഡിലെ 9 ഓളം കടകളിൽ ഹെൽത്ത് ഇൻസ്പക്ടർ പ്രേമരാജൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച കാലത്ത് നടത്തിയ പരിശോധനയിൽ പഴകിയ പൊറോട്ടെ, ഫ്രൈഡ് റൈസ്, നൂഡിൽസ് എന്നിവ പിടിച്ചെടുത്തു.

ഹോട്ടൽ സാഗർ, ബ്ലൂ നൈൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. എം.വി.കെ.റസ്റ്റോറൻറിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തിട്ടുണ്ട്. ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ ഉദയകുമാർ, റിനിൽ രാജ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Share this story