എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ നിയമനം
എറണാകുളം : ജനറൽ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബർ 28 രാവിലെ 10.30 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.പ്ലസ് ടു/ പ്രീഡിഗ്രി (സയൻസ്) അല്ലെങ്കിൽ സയൻസ് വിഷയങ്ങളുള്ള വി.എച്ച്.എസ്.ഇ/ ഡൊമസ്റ്റിക് നേഴ്‌സിംഗിൽ വി.എച്ച്.എസ്.ഇ പാസാകുകയും അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എസ്.സി നഴ്‌സിംഗ് അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 3 വർഷം ദൈർഘ്യമുള്ള ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ് പാസാകുകയും ചെയ്യണം. വനിതാ ഉദ്യോഗാർഥികൾക്ക് കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിലിൽ നിന്നും നഴ്‌സ് ആയും മിഡ്‌വൈഫ് ആയും പുരുഷ ഉദ്യോഗാർഥികൾക്ക് നഴ്‌സായും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
tRootC1469263">താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 – 2386000.
.jpg)

