എറണാകുളം ടൗണിൽ വൻ കഞ്ചാവ് വേട്ട; പത്തനംതിട്ട സ്വദേശി പിടിയിൽ

Ernakulam ganja case
Ernakulam ganja case

കൊച്ചി: ഒറീസയിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് എറണാകുളം ടൗണിൽ മൊത്തവ്യാപാരം നടത്തുന്ന പത്തനംതിട്ട സ്വദേശി പിടിയിൽ. പത്തനംതിട്ട റാന്നി ചെറുകുളങ്ങി സ്വദേശി പൂവത്തും തറ വീട്ടിൽ റിൻസൻ മാത്യു (35) ആണ് എറണാകുളം എക്സൈസ് റേഞ്ച്, എറണാകുളം സൗത്ത് ആർ.പി.എഫ് ടീം എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 8 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ ഉദ്ദ്യോഗസ്ഥ സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. വൈകിട്ട് നാല് മണിയോട് കൂടി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പ്രതിയെ എക്സൈസ്, ആർപിഫ് സംയുക്ത സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാൻ വരുന്നവരെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

എറണാകുളം റേഞ്ച് ഇൻസ്പെക്ടർ വി. സജി, ഇൻസ്പെക്ടർ ടി.എൻ അജയകുമാർ, അസി. ഇൻസ്പെക്ടർമാരായ ടി.എം. വിനോദ്, പി.ജെ. ജയകുമാർ, സിഇഒമാരായ സെയ്ദ്, റസീന ആർപിഎഫ് ക്രൈം ഇന്റ്ലിജൻസ് ബ്രാഞ്ച് സിഐ ജിബിൻ എ.ജെ, ആർപിഎഫ് പോസ്റ്റ്  കമാൻഡർ ബിനോയ് ആന്റെണി, ആർപിഎഫ് ക്രൈം സ്ക്വാഡിലെ അജയ് ഘോഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Tags