വീട്ടിൽ നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്ത സംഭവത്തിൽ കതിരൂർ പൊലിസ് കേസെടുത്തു
carissue

തലശേരി : കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാട്യം പാച്ച പൊയിലിൽ വീട്ടിൽ നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്ത സംഭവത്തിൽ കതിരൂർ പൊലിസ് കേസെടുത്തു. കാറുടമ വലിയ പറമ്പത്ത് ആലക്കാടൻ രാജീവന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം  പുലർച്ചെയാണ് ആൾട്ടോ കാറിന്റെ പിൻവശത്തെ ചില്ല് തകർന്ന നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പൊലിസ് പരിശോധിച്ചു വരികയാണ്.

Share this story