കണ്ണൂരിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു
smkks

ഇരിട്ടി: ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ഉളിക്കൽ സ്വദേശി ആൽബിൻ ജോർജ്ജ് (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഉളിക്കൽ നുച്ചിയാട് പാലത്തിന്റെ കൈവരികളിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ ആൽബിനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില് ജോർജ്ജ് - മിനി ദമ്പതികളുടെ മകനായ ആൽബിൻ ഇപ്പോൾ പടിയൂർ സ്‌കൂൾ തട്ടിലാണ് താമസം. സഹോദരങ്ങൾ അഖിൽ , അഞ്ജലി

Share this story