'മണിച്ചിത്രത്താളുകൾ' പുസ്തക പ്രകാശനം മെയ് 11ന്
amarnadh

കണ്ണൂർ : പ്രശസ്ത വാഗ്മി വാണിദാസ് എളയാവൂരിന്റെ മകൻ അമർനാഥ് രചിച്ച 'മണിച്ചിത്രത്താളുകൾ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം മെയ് 11ന് രാവിലെ  11 മണിക്ക് കണ്ണൂർ ചേംബർ ഹാളിൽ കെ സുധാകരൻ എം പി നിർവ്വഹിക്കും. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഗ്രന്ഥപരിചയവും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഖാദർ മാങ്ങാട് അനുഗ്രഹ ഭാഷണവും നടത്തും.

കടന്നപള്ളി രാമചന്ദ്രൻ എം എൽ എ, എം പ്രകാശൻ മാസ്റ്റർ  സി കെ പദ്മനാഭൻ, പ്രൊഫ വർഗ്ഗീസ് വൈദ്യൻ, യുപി സിദ്ദിഖ് മാസ്റ്റർ, പി സി വിജയരാജൻ, ഡോക്ടർ സുചിത്ര സുധീർ എന്നിവർ ആശംസകൾ അർപ്പിക്കും.വാർത്താസമ്മേളനത്തിൽപിസി വിജയരാജൻ  മോഹനൻ പൊന്നമ്പത്ത്സുരേഷ് ബാബു എളയാവൂർ,എം വിരവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Share this story