ദളിത് യുവതിക്ക് നടുറോഡില്‍ മര്‍ദ്ദനം: പോലീസിന് വീഴ്ചയുണ്ടായതായി കെ.സി.വേണുഗോപാല്‍ എംപി

KC Venugopal

ആലപ്പുഴ തൈക്കാട്ടുശ്ശേരിയിലെ പൂച്ചാക്കലില്‍ 19 വയസ്സുള്ള ദളിത് യുവതിക്ക് നടുറോഡില്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായതായി കെ.സി.വേണുഗോപാല്‍ എംപി.രണ്ട് ഇളയ സഹോദരങ്ങളെ  മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ ആദ്യമേ പോലീസ് നിയമനടപടി സ്വീകരിച്ചിരുന്നെങ്കില്‍ യുവതിക്കെതിരായ അതിക്രമം ഉണ്ടാകില്ലായിരുന്നു.

പ്രതികള്‍ക്കുള്ള സിപിഎം ബന്ധവും സ്വാധീനവും കാരണമാണ് പോലീസ് നടപടി എടുക്കാതിരുന്നതെന്ന് ആക്ഷേപമുണ്ട്.കൃത്യസമയത്ത് നപടിയെടുക്കാത്ത പോലീസിന്റെ സമീപനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.കൃത്യവിലോപം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.
 

Tags