എല്‍.ബി.എസ്. സെന്ററില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാം
എല്‍.ബി.എസ്. സെന്ററില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാം
Oct 6, 2025, 20:04 IST
ആലപ്പുഴ :ഹരിപ്പാട് എല്‍.ബി.എസ്. സെന്ററില്‍ ആരംഭിച്ച തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ (എസ്) (യോഗ്യത- പ്ലസ് ടു), ഡി.സി.എ, ഡി.ഇ ആന്‍ഡ് ഒ.എ, പൈത്തണ്‍ പ്രോഗ്രാമിംഗ് (യോഗ്യത- എസ്.എസ്.എല്‍.സി) എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലാണ് പ്രവേശനം നടത്തുന്നത്. എസ് .സി/എസ്. ടി, ഒ.ഇ.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0479-2417020, 9847241941 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. http://lbscentre.kerala.gov.in/services/courses എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
tRootC1469263">.jpg)

