തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങി

A tiger descended in Podiyadi Tiruvalla
A tiger descended in Podiyadi Tiruvalla

തിരുവല്ല : തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങി. തിരുവല്ല - മാവേലിക്കര റോഡിൽ പൊടിയാടി മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് പിൻവശം നെടുംപറമ്പ് പഞ്ചായത്ത് ഏഴാം വാർഡിൽ മണിപ്പുഴ - പഞ്ചമി റോഡിൽ ഇന്ന് രാവിലെ ആറുമണിയോടെ കോൺക്രീറ്റ് റോഡിൽ പുലി എന്ന തോന്നിപ്പിക്കുന്ന ജീവിക്കുന്നത്  മണിപ്പുഴ തൈപ്പടവിൽ വീട്ടിൽ സംഗീത ആണ് ആദ്യം കണ്ടത്.

tRootC1469263">

തുടർന്ന് സംഗീത  അടുത്തേക്ക് നടന്നടുത്തു. ഇത് കണ്ടതോടെ പുലി സമീപത്തെ മറ്റൊരു പുരയിടത്തിലേക്ക് നടന്നകന്നു. ഇതിനെ കാണാതെ ആയതിനെ  തുടർന്ന് വീട്ടിലേക്ക് തിരികെ നടക്കവേ പിന്തിരിഞ്ഞ് നോക്കുമ്പോഴാണ് പുലി റോഡിലൂടെ ആളൊഴിഞ്ഞ മറ്റൊരു പുരയിടത്തിലേക്ക് നടന്നു കയറുന്നത് കണ്ടത്. തുടർന്ന് കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

തുടർന്ന് അയൽവാസികളെയും വാർഡ് മെമ്പർ എൻ എസ് ഗിരീഷ് കുമാറിനെയും വിവരം അറിയിച്ചു. പുലി ഒളിച്ച പുരയിടത്തോട് ചേർന്നുള്ള അരകിലോമീറ്ററോളം ദൂരത്തിലുള്ള ഭാഗം കാട് നിറഞ്ഞ കിടക്കുകയാണ്. സംഭവം നാട്ടിൽ ആകെ പരന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായും ഉച്ചയോടെ അവർ എത്തുമെന്നും വാർഡ് മെമ്പർ പറഞ്ഞു.