തലശേരിയില്‍ കത്തികാട്ടി വയോധികയെ കവര്‍ച്ചയ്ക്കിരയാക്കാന്‍ ശ്രമം : പൊലിസ് അന്വേഷണമാരംഭിച്ചു

prassanna

 കണ്ണൂര്‍ : തലശേരി നഗര മധ്യത്തില്‍ പട്ടാപ്പകല്‍ കത്തികാട്ടി വൃദ്ധയുടെ സ്വര്‍ണാഭരണങ്ങള്‍  കവര്‍ച്ച ചെയ്യാന്‍ ശ്രമം.  തലശേരി നഗരത്തിലെ മുകുന്ദ് മല്ലാര്‍ റോഡിലെ നരസിംഹം ക്ഷേത്രത്തിന് പിന്‍വശത്തുള്ള ഗോപാലകൃഷ്ണ ദേവസ്വം മഠത്തില്‍ തനിച്ചു താമസിക്കുന്ന വൃദ്ധയുടെ  സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യാനാണ് ശ്രമം നടന്നത്.

ക്ഷേത്ര പൂജാരി പരേതനായ ഗണേശ ഭട്ടിന്റെ ഭാര്യ പ്രസന്നാജി ഭട്ടിന്റെ സ്വര്‍ണാഭരണങ്ങളാണ് ശനിയഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടിലെത്തിയ മാസ്‌ക് ധരിച്ചയാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്. വയോധിക ബഹളം വെച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

കത്തി കാണിച്ച് കൈയ്യിലുള്ള വള തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പിടിവലിക്കിടെയില്‍ നിസാരമായി വയോധികയ്ക്കു പരിക്കേറ്റു. മതില്‍ ചാടിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.
തലശേരി പോലീസ് ഇന്‍സ്പെക്ടര്‍ എം അനില്‍ സ്ഥലത്തെത്തി പരിശോധിച്ച് കേസന്വേഷണമാരംഭിച്ചു.

Share this story