സ്പെക്ട്രം 2023 : ഐടിഐ പഠിച്ചിറങ്ങിയവർക്കായി തൊഴിൽ മേള 20ന് കണ്ണൂരിൽ

hgfdb

കണ്ണൂർ : ഐ.ടി.ഐ.പഠിച്ചിറങ്ങിയവർക്കായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഐ.ടി.ഐയിൽ നിന്നും പഠിച്ചിറങ്ങുന്ന മുഴുവൻ കുട്ടികൾക്കും തൊഴിൽ നൽകുക എന്ന സർക്കാർ ലക്ഷ്യത്തിൻ്റെ ഭാഗമായി നടത്തുന്ന മേള " സ്പെക്ട്രം 2023 " വെള്ളിയാഴ്ച 10 മണിക്ക് കണ്ണൂർ ഗവ: ഐ.ടി.ഐ.യിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ.ഉൽഘാടനം ചെയ്യും. 

ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് നാളെ ഐ.ടി.ഐ.യിൽ നേരിട്ടെത്തി പേര് റജിസ്റ്റർ ചെയ്യാവുന്നതാണ്. കേരളത്തിന്നകത്തും പുറത്തു നിന്നുമായി 60 ഓളം വ്യവസായ സ്ഥാപനങ്ങളിൽ നിന്നായി 1200 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ഐ.ടി.ഐ.പ്രിൻസിപ്പാൾ ടി. മനോജ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.എം.പി.നൗഷാദ്, എം.പവിത്രൻ, മധുസൂദനൻ എന്നിവരും പങ്കെടുത്തു.

Share this story