പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാകണം: മന്ത്രി ഡോ. ആര്‍. ബിന്ദു

Minister R Bindu

മലപ്പുറം :  സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ്  മന്ത്രി ഡോ.ആര്‍. ബിന്ദു. സമഗ്ര ശിക്ഷാ കേരള നിലമ്പൂര്‍ ബി ആര്‍ സി യുടെയും നാഷണല്‍ സര്‍വീസ് സ്‌കീം മലപ്പുറം ഈസ്റ്റ് ജില്ലയുടെയും നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി നിലമ്പൂരില്‍ സംഘടിപ്പിച്ച ഏകദിന ഫുട്‌ബോള്‍ പരിശീലനവും സൗഹൃദ മത്സരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി വ്യക്തികള്‍ക്ക് പ്രത്യേകിച്ചും കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്. ഭിന്നശേഷി കുട്ടികള്‍ക്കായി കായിക പരിശീലനവും ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കളികളില്‍ പരിശീലനവും നല്‍കണമെന്നും മന്ത്രി പറഞ്ഞു. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.


നിലമ്പൂര്‍ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന 52 ഭിന്നശേഷി കുട്ടികളും നിലമ്പൂര്‍ ഷെല്‍ട്ടര്‍ ഹോസ്റ്റലിലെ 8  കുട്ടികളുമാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ഭിന്നശേഷി കുട്ടികളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കുക, സാമൂഹിക ഉള്‍ച്ചേര്‍ക്കല്‍ പ്രോത്സാഹിപ്പിക്കുക, മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.  നിലമ്പൂര്‍ നഗരസഭ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലിം മുഖ്യ സന്ദേശം നല്‍കി. 'ചങ്ങാതിക്കൊരു സമ്മാനം' പദ്ധതി നാഷണല്‍ സര്‍വീസ് സ്‌കീം പി.എ.സി അംഗം വി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ജി.വി.എച്ച്.എസ്  സ്‌കൂളിലെയും ചക്കാലകുത്ത് എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഭിന്നശേഷി കുട്ടികള്‍ക്ക് സമ്മാനം നല്‍കി ഐക്യദാര്‍ഢ്യം അറിയിച്ചു.

നിലമ്പൂര്‍  എ.ഇ.ഒ ഇ. അബ്ദുള്‍ റസാക്ക് നിലമ്പൂര്‍ ബി.ആര്‍സി ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.
നിലമ്പൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കക്കാടന്‍ റഹീം, പി എം ബഷീര്‍, സ്‌കറിയ കിനാ തോപ്പില്‍,  നഗരസഭ കൗണ്‍സിലര്‍മാരായ റെനീഷ് കുപ്പായി, റഹ്മത്തുള്ള ചുള്ളിയില്‍, പി.ടി.എ പ്രസിഡന്റ് ജംഷീര്‍ അലി, എസ്.എം.സി ചെയര്‍മാന്‍ ജമാല്‍, സ്‌കൂള്‍ പ്രധാനാധ്യാപിക ക്രിസ്റ്റീന തോമസ്, നിലമ്പൂര്‍ ബി.പി.സി എം. മനോജ് കുമാര്‍, ബി.ആര്‍.സി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ബി.ആര്‍.സി ട്രെയിനര്‍മാരായ എം.പി ഷീജ, എ. ജയന്‍, ടി.പി രമ്യ, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, ബി.ആര്‍.സിയിലെ കായിക അധ്യാപകര്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

നിലമ്പൂര്‍ നഗരസഭ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലിം, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സ്‌കറിയ കിനാതോപ്പില്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കക്കാടന്‍ റഹീം എന്നിവര്‍ ജേതാക്കള്‍ക്കുള്ള ട്രോഫി നല്‍കി.

Share this story