അമേരിക്കയിലെ ടെന്നീസി യൂണിവേഴ്സിറ്റിയിൽ നിന്നും സ്കോളർഷിപ്പ് ലഭിച്ച ഷെറിൻ സൂസൻ ചെറിയാനെ അനുമോദിച്ചു


തിരുവല്ല: അമേരിക്കയിലെ ടെന്നീസി യൂണിവേഴ്സിറ്റിയിൽ നിന്നും ആർട്ടിഫിഷൽ ഇന്റലിജൻസ് ഡോക്ടറേറ്റ് ഗവേഷണത്തിന് സ്കോളർഷിപ്പ് ലഭിച്ച ഷെറിൻ സൂസൻ ചെറിയാനെ ബിജെപി പെരിങ്ങര ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് മെമ്പർ ടി.വി വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മനോജ് വെട്ടിക്കൽ ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രു എസ് കുമാർ ,സനിൽ കുമാരി, നേതാക്കളായ ജി.വേണുഗോപാൽ ,അനീഷ് ചന്ദ്രൻ, വി.എം മാത്തുക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
പെരിങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ കാരക്കൽ പണിക്കരു വീട്ടിൽ ചെറിയാൻ സക്കറിയയുടെയും ഷേർളി ചെറിയാന്റെയും മകളായ ഷെറിൻ കോട്ടയം സി.എം.എസ് കോളജിലെ രസതന്ത്ര വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥിനിയാണ്. രസതന്ത്ര വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഉപയോഗപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിനാണ് 2.7 കോടി രൂപ വീതം അഞ്ചു വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിച്ചത്.