തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം: കാട്ടാത്തി ഉന്നതിയിൽ എന്യൂമറേഷൻ ഫോം വിതരണം ചെയ്തു
പത്തനംതിട്ട : തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ കോന്നി കാട്ടാത്തി ഉന്നതിയിൽ സന്ദർശനം നടത്തി. നാടിന്റെ വികസനം സാധ്യമാക്കുന്നതിനും സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിനും വോട്ടർ പട്ടികയിൽ പേര് ചേർത്ത് വോട്ടവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ബൂത്ത് ലെവൽ ഏജന്റുമാർക്ക് 2002 ലെ വോട്ടർ പട്ടിക നൽകിയതിനാൽ ഫോം പൂരിപ്പിക്കുന്നത് അനായസമാകും. വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ഏവരും പങ്കാളികളാവണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിലെ 210-ാം നമ്പർ ബൂത്ത് പരിധിയിലുള്ള കാട്ടാത്തി ഉന്നതിയിലുള്ളവർക്ക് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ബിഎൽഒ കെ മനോജ് എന്യൂമറേഷൻ ഫോം വിതരണം ചെയ്തു. ആകെ 55 വോട്ടർമാരാണ് ഉന്നതിയിലുള്ളത്.
tRootC1469263">തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം നവംബർ നാലിന് ആരംഭിച്ചു. ബൂത്ത് ലെവൽ ഓഫീസർമാർ വോട്ടർമാരുടെ വീട്ടിൽ എത്തിയാണ് ഫോം വിതരണം ചെയ്യുന്നത്. വോട്ടർമാർക്ക് ഫോം പൂരിപ്പിക്കുന്നതിന് ബിഎൽഒ മാർ സഹായിക്കും. എന്യുമറേഷൻ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളിൽ കളക്ഷൻ സെന്ററുകൾ സജീകരിച്ചിട്ടുണ്ട്. പ്രാഥമിക വോട്ടർ പട്ടിക പ്രസിദ്ധീകരണം ഡിസംബർ ഒമ്പതിനും ആവശ്യങ്ങൾക്കും എതിർപ്പുകൾക്കും അപേക്ഷിക്കാനുള്ള കാലയളവ് 2025 ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി എട്ടു വരെയും നോട്ടീസ് ഘട്ടം 2025 ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി 31 വരെയുമാണ്. അവസാന വോട്ടർ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.
കോന്നി ഇആർഒ മുഹമ്മദ് നവാസ്, റാന്നി ടിഡിഒ എസ് എ നജീം, ടിഇഒ എൻ ഗോപകുമാർ, കോന്നി തഹസിൽദാർ സിനിമോൾ മാത്യു, ഡെപ്യൂട്ടി തഹസിൽദാർമാരായ പി ഫിലിപ്പ്, അനു വിജി, അരുവാപ്പുലം വില്ലേജ് ഓഫീസർ ഡി പി ശ്രീലത, വാർഡ് അംഗം വി കെ രഘു, കാട്ടാത്തി ഊരുമൂപ്പൻ മോഹൻദാസ്, വനസംരംക്ഷണ സമിതി പ്രസിഡന്റ് എ പി ശശികുമാർ എന്നിവർ പങ്കെടുത്തു.
.jpg)


