തദേശ പൊതുതിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിൽ 66.78 ശതമാനം പോളിംഗ്

polling
polling

പത്തനംതിട്ട : തദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെ 66.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (അന്തിമ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ ഇതിൽ വ്യതിയാനം ഉണ്ടാകും). ആകെ 10,62,756 വോട്ടർമാരിൽ 7,09, 695 പേർ വോട്ട് ചെയ്തു. പുരുഷ വോട്ടർമാർ 3,30, 212 (67.28 ശതമാനം) സ്ത്രീ വോട്ടർമാർ 3,79, 482 (66.35 ശതമാനം) ട്രാൻസ് ജെൻഡർ ഒന്ന് (33.33 ശതമാനം) എന്നിങ്ങനെ വോട്ട് രേഖപ്പെടുത്തി.
അടൂർ നഗരസഭയിൽ 64 ശതമാനം, പത്തനംതിട്ട നഗരസഭയിൽ 67.87, തിരുവല്ല നഗരസഭയിൽ 60.83,  പന്തളം നഗരസഭയിൽ 71.28 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. പുളിക്കീഴ് ബ്ലോക്കിൽ 66.75, മല്ലപ്പള്ളി ബ്ലോക്കിൽ 66.94, കോയിപ്രം ബ്ലോക്കിൽ 64.15, റാന്നി ബ്ലോക്കിൽ 66.24, ഇലന്തൂർ ബ്ലോക്കിൽ  66.69, പറക്കോട് ബ്ലോക്കിൽ 68.25, പന്തളം ബ്ലോക്കിൽ 68.66,  കോന്നി ബ്ലോക്കിൽ 67.53 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്.

tRootC1469263">

രാവിലെ ഒമ്പതിന് 1,54,254 പേർ (14.51 ശതമാനം) വോട്ട് രേഖപ്പെടുത്തി.10 ന് 2,25,525 പേർ (21.22 ശതമാനം) വോട്ടുചെയ്തു. 11 ന് ആകെ 3,21,560 പേർ ( 30.22 ശതമാനം) വോട്ടു രേഖപ്പെടുത്തി. ഉച്ചക്ക് 12 ന്  4,08,273 പേർ (38.42 ശതമാനം) വോട്ടു ചെയ്തു.ഉച്ചയ്ക്ക് ഒരു മണി വരെ ആകെ 4,73,087 പേർ ( 44.51 ശതമാനം) വോട്ട് അവകാശം വിനിയോഗിച്ചു.  രണ്ടു മണിയോടെ ജില്ലയിലെ വോട്ടിംഗ് 50 ശതമാനം പിന്നിട്ടു. ഉച്ചകഴിഞ്ഞ് രണ്ടിന് ശേഷം 4,99,501 പേർ (50.01 ശതമാനം) വോട്ടവകാശം വിനിയോഗിച്ചു. വൈകിട്ട് മൂന്ന്, നാല്, അഞ്ചിന്  5,84,807 പേർ (55.03 ശതമാനം),  6,49,981  (61.11 ശതമാനം), 6,87,599 പേർ (64.69 ശതമാനം) എന്നിങ്ങനെയാണ് കണക്ക്. വൈകിട്ട് ആറോടെ 7,03,764 പേർ(66.22 ശതമാനം) വോട്ടു രേഖപ്പെടുത്തി.

Tags