മനുഷ്യന് മാത്രം വില കുറയുന്ന കാലഘട്ടത്തിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പ്രസക്തി വലുത് : ഡോ. ഗീവർഗീസ് മാർ കൂറിലോസ്

GEEVARGEES MAR KURLOS

തിരുവല്ല: മനുഷ്യനു മാത്രം വില കുറയുന്ന കാലഘട്ടത്തിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പ്രസക്തി വലുതാണെന്ന് ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ പതിനാലാമത് സംസ്ഥാന സമ്മേളനം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സംസ്ഥാന പ്രസിഡൻറ് ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.  ദേശീയ ചെയർമാൻ ഡോ. പ്രകാശ് പി തോമസ് മുഖ്യ സന്ദേശം നൽകി. ദേശീയ സെക്രട്ടറി ശശികുമാർ കാളികാവ്, സംസ്ഥാന ഭാരവാഹികളായ ബുഷറ ചിറക്കൽ, എം. നജീബ്, മനാഫ് താനൂർ, വാഹിദ നിസാർ, അനാർക്കലി ഉണ്ണി, രജു ഐത്തിയൂർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശശികുമാർ കാളികാവ് (പ്രസിഡൻ്റ്  ), അനാർക്കലി ഉണ്ണി, അശ്വതി മഹേഷ്, മനാഫ് താനൂർ, വാഹിദ നിസാർ (വൈസ് പ്രസിഡന്റുമാർ), എം.നജീബ് (ജനറൽ സെക്രട്ടറി), ഗോപിനാഥൻ നായർ, റെജു ഐത്തിയൂർ, സമദ് മലപ്പുറം ( സെക്രട്ടറിമാർ), അനൂപ് തവര (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 

ദേശീയ വൈസ് പ്രസിഡണ്ടായി റിട്ട. ജഡ്ജ് എൻ. ലീലാമണിയെയും ദേശീയ സെക്രട്ടറിയായി ബി. കൃഷ്ണ കുമാറിനെയും ദേശീയ സമിതി അംഗങ്ങളായി പ്രദീപൻ മാളോത്ത്, ഡോ.ഷിബി പി വർഗീസ്, ചിറക്കൽ ബുഷറ എന്നിവരെയും ദേശീയ ചെയർമാൻ നോമിനേറ്റ് ചെയ്തു.

Tags