തിരുവല്ല നഗരത്തിലെ കെട്ടിട സമുച്ചയത്തിൽ വൻ അഗ്നിബാധ; ഫയർഫോഴ്സ് എത്തി തീയണച്ചു
Feb 4, 2025, 22:30 IST


തിരുവല്ല: തിരുവല്ല നഗര മധ്യത്തിലെ കെട്ടിട സമുച്ചയത്തിൽ ഉണ്ടായ അഗ്നിബാധ ഫയർഫോഴ്സ് എത്തി അണച്ചു. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ നഗര മധ്യത്തിൽ ബിലീവിയസ് ചർച്ച് സിറ്റി ക്ലിനിക്കിൻ്റെ കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയാണ് ഫയർഫോഴ്സിന്റെ സമയോചിത ഇടപെടൽ മൂലം വരുതിയിലാക്കിയത്.
കെട്ടിടത്തിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ടിരുന്ന മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചതാണ് സംഭവത്തിന് ഇടയാക്കിയത്.