കണ്ണൂരിലെ ദുരന്തബാധിതപ്രദേശങ്ങളില്‍ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സന്ദര്‍ശനം നടത്തി
Wed, 3 Aug 2022

പേരാവൂര്‍ :ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ നെടുംപുറം ചാലിലും പൂളക്കുറ്റിയിലുംജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ സന്ദര്‍ശനം നടത്തി. പൂളകുറ്റി എല്‍.പി സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച കളക്്ടര്അന്തേവാസികളോട വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എ.ഡി.എം കെ കെ ദിവാകരനും മറ്റു ഉദ്യോഗസ്ഥരും കളക്ടകറോടെപ്പമുണ്ടായിരുന്നു.
ജില്ലാപഞ്ചായത്ത് പ്രസി.പി.പി ദിവ്യ,വൈസ് പ്രസി. ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ഗീത ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാകരന് എന്നിവരും ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.