കണ്ണൂരിൽ എസ്.ബി.ഐ സ്വകാര്യവൽക്കരണത്തിനെതിരെ അവകാശ സംരക്ഷണ ജാഥ നടത്തും

google news
sbi

കണ്ണൂർ:അന്തസ്സായി തൊഴിൽ ചെയ്യാനനുവദിക്കുക, സ്റ്റേറ്റ് ബാങ്കിനെ പൊതുമേഖലയിൽ നിലനിർത്തുക" എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ-ബെഫി - യിൽ അഫിലിയേറ്റ് ചെയ് എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ നവംബർ 21 മുതൽ ഡിസംബർ 16വരെ അവകാശ സംരക്ഷണ ജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. ജാഥ നവംബർ 21ന് രാവിലെ പയ്യന്നൂർ എസ്.ബി.ഐ. ശാഖാ പരിസരത്തു നിന്നും ടി.ഐ. മധുസൂദനൻ എം.എൽ.എ ഉൽഘാടനം ചെയ്യും.  ജനറൽ സെക്രട്ടറി സി. ജയരാജാണ് ജാഥാ ക്യാപ്റ്റൻ. ട്രഷറർ ഡി. വിനോദാണ് ജാഥാ മാനേജർ . സംഘടനയുടെ മറ്റു നേതാക്കൾ സ്ഥിരം ജാഥാംഗങ്ങളായി പങ്കെടുക്കും. ഡിസംബർ 16 ന് ലോക്കൽ ഹെഡ് ഓഫീസിൽ അവകാശരേഖ സമർപ്പിക്കും.

ലാഭം മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുമ്പോൾ ബാങ്കുകൾ സാമൂഹ്യമായ ഉത്തരവാദിത്വങ്ങൾ മറന്നുപോകുകയാണ്. മാതൃകാതൊഴിൽദാതാവായി വർത്തിക്കേണ്ട ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്കിലാണ് തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നടപടികളുടെ പരീക്ഷണങ്ങൾ മിക്കവയും അരങ്ങേറുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് അവകാശ സംരക്ഷണ ജാഥ സംഘടിപ്പിക്കുന്നത്.വാർത്താ സമ്മേളനത്തിൽ എസ്.ബി.ഐ. എംപ്ലോയിസ് ഫെഡറേഷൻ പ്രസിഡണ്ട് അമൽ രവി , സജി വർഗ്ഗീസ്,  ടി.ആർ രാജൻ, കെ. അശോകൻ, പി. രാജേഷ് എന്നിവർ പങ്കെടുത്തു.

Tags