കണ്ണൂർ കുന്നാവ് അമ്പലക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു
lijo

കണ്ണൂര്‍: എടച്ചേരി കുന്നാവ്  ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. എടച്ചേരി മുത്തപ്പന്‍ കാവിന് സമീപം വാടകയ്ക്ക് താമസിക്കുന്ന റോയിയുടെ മകന്‍ ലിനോ ജോസഫാ (15)ണ്  മരിച്ചത്.  ഇന്നലെ ഉച്ചയ്ക്ക് ട്യൂഷന്‍കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടം.  ശ്രീപുരം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ലിനോ.  ഫയര്‍ ഫോഴ്സെത്തി കുട്ടിയെ രക്ഷിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ഗവ.ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്.സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക് നടുവില്‍ സെന്റ് മേരീസ് കത്തിഡ്രല്‍ പള്ളിയില്‍ നടക്കും.

Share this story