കണ്ണൂർ ദസറ: അനിമേഷൻ വീഡിയോ പുറത്തിറക്കി
d,m,d

കണ്ണൂർ: സെപ്റ്റംബർ 26 മുതൽ ഒക്ടോബർ നാല് വരെ നടക്കുന്ന കണ്ണൂർ ദസറയുടെ പ്രചരണാർഥം ഡിടിപിസി അനിമേഷൻ വീഡിയോ പുറത്തിറക്കി.ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പ്രകാശനം ചെയ്തു. നവരാത്രി ആഘോഷിക്കുന്ന കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയത്. കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ പങ്കെടുത്തു.

Share this story