കണയന്നൂർ നാട്ടിൻകൂട്ടം സാംസ്കാരികോത്സവം: 26 മുതൽ ഒക്ടോബർ 4 വരെ ;സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു
sm,,ks

ചക്കരക്കൽ: ഈ മാസം26 മുതൽ ഒക്ടോബർ 4 വരെ കണയന്നൂർ നാട്ടിൻകൂട്ടം കണയന്നൂർ കേളമ്പേത്ത് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന  സാംസ്കാരികോത്സവത്തിൻ്റെ സംഘാടക സമിതിയുടെ ഓഫീസ് മുൻ മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. നിർവഹിച്ചു. എം.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ.രതീശൻ, പി.പി.വിനോദൻ തുടങ്ങിയവർ സംസാരിച്ചു. എ.സി.ഷൈജു സ്വാഗതവും സി.സി. ബാബു നന്ദിയും പറഞ്ഞു.

26ന് പ്രശസ്ത സിനിമ പിന്നണി ഗായിക കീർത്തന ശബരീഷ് നയിക്കുന്ന ഗാനമേള,
27 ന് ആടാം പാടാം,
28ന് നാട്ടരങ്ങും കരാക്കോ ഗാനമേളയും.
29 മുതൽ 3 വരെ നാടകോത്സവം നടക്കും.

29ന് കൊച്ചിൻ ചന്ദ്രകാന്തയുടെ നത്ത് മാത്തൻ ഒന്നാം സാക്ഷി,
30ന്  കോഴിക്കോട് നാടക സഭയുടെ പച്ചമാങ്ങ,
ഒക്റ്റോബർ 1ന് കൊല്ലം അനശ്വരയുടെ അമ്മ മനസ്സ്,
2ന് കോഴിക്കോട് രംഗഭാഷയുടെ മുക്കുത്തി,
3ന് കൊല്ലം അയനത്തിൻ്റെ ഒറ്റ വാക്ക് തുടങ്ങിയ നാടകങ്ങൾ അരങ്ങേറും.

4 ന് പയ്യന്നൂർ റോക്ക് ബാൻ്റ് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. വിവിധ ദിവസങ്ങളിൽ നാട്ടുകാരുടെ വിവിധ കലാപരിപാടികളും ഒക്ടോബർ 1ന് മെഹന്തി ഫെസ്റ്റും നടക്കും. വിവിധ ദിവസങ്ങളിലായി സംസ്കാരിക സദസുകളിൽ ജനപ്രതിനിധികളും സംസ്കാരിക നായകരും പങ്കെടുക്കും.

Share this story