ഫെയര്‍ട്രേഡ് അലയന്‍സ് കേരളയുടെ വിത്തുത്സവം ജനുവരി 19ന് ചെറുപുഴയില്‍ തുടങ്ങും

Kerala Seed Festival

 
കണ്ണൂര്‍: ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ പത്താമത് വിത്തുത്സവം ജനുവരി 19 മുതല്‍ 23 വരെ ചെറുപുഴയില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ പ്രസ് ക്ലബില്‍ അറിയിച്ചു.ജനുവരി 19, വ്യാഴാഴ്ച വൈകിട്ട 4.30 നു വിത്ത് ഘോഷയാത്രയോടെ ആരംഭിക്കുന്ന വിത്തുത്സവം ദേശീയ കര്‍ഷക പ്രക്ഷോഭ നേതാവ് രാകേഷ് ടിക്കായത്ത് ഉദ്ഘാടനം ചെയ്യും.

ദേശീയ കര്‍ഷക സമരത്തിന്റെ തുടര്‍ച്ച ചര്‍ച്ച ചെയ്യുന്ന ദക്ഷിണേന്ത്യന്‍ കര്‍ഷക സമര നേതാക്കളുടെ സംഗമം വിത്തുല്‍സവത്തില്‍ നടക്കും.തദ്ദേശീയവും അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്നതുമായ വിത്തിനങ്ങളുടെയും നടീല്‍ വസ്തുക്കളുടെയും വളര്‍ത്തുമൃഗങ്ങളുടെയും അതിവിപുലവുമായ കാഴ്ചയും കൈമാറ്റവുമാണ് വിത്തുല്‍സവത്തില്‍ നടക്കുക.പ്രശസ്ത സിനിമ താരങ്ങളായ പ്രകാശ് രാജ്, രേവതി, ഇന്ദ്രന്‍സ് എന്നിവര്‍ വിശിഷ്ടാതിഥികളായി വിത്തുത്സവത്തിന്റെ ഭാഗമാവും.

മലയോര കര്‍ഷക സമൂഹത്തിന് വാണിജ്യ നീതിയിലൂടെ ന്യായവില ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായാണ് ഫെയര്‍ ട്രേഡ് അലയന്‍സ് കേരള രൂപീകരിച്ചത്.വാര്‍ത്ത സമ്മേളനത്തില്‍ ടോമി മാത്യു, സണ്ണി ജോസഫ് , ഫാ.ജോയി കൊച്ചു പാറ, സിജിന്‍ വര്‍ഗീസ് പങ്കെടുത്തു.

Share this story