കെ പി എ റഹിം സ്മാരക കർമ്മശ്രഷ്ഠ പുരസ്കാരം സി പി നാരായണൻ നമ്പ്യാർക്ക്‌ സമർപ്പിച്ചു

fqw


കണ്ണൂർ :  ഗാന്ധി യുവമണ്ഡലം സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ പി എ റഹീം മാസ്റ്ററുടെ സ്മരണക്കായി ഗാന്ധി യുവമണ്ഡലം ഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠാ പുരസ്കാരം പ്രമുഖ ഗാന്ധിയനും കണ്ണൂർ മഹാത്മ മന്ദിരം മുൻ പ്രസിഡണ്ടും ആയിരുന്ന സി പി  നാരായണൻ നമ്പ്യാർക്ക് സമ്മാനിച്ചു.കീഴല്ലൂർ വളയാലിലെ മകളുടെ വസതിയിൽ നടന്ന ചടങ്ങിൽ വച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി വി പത്മനാഭൻ മാസ്റ്റർ സമ്മാനിച്ചു. 

ഗാന്ധി യുവമണ്ഡലം  പ്രസിഡന്റ്‌ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ്‌ പവിത്രൻ കൊതേരി, സിപി ബാലകൃഷ്ണൻ മാസ്റ്റർ, പി വി ജയപ്രകാശ്, സി  മോഹനൻ മാസ്റ്റർ, അഭിനവ് ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
 സെക്രട്ടറി റഫീക്ക് പാണപ്പുഴ സ്വാഗതവും ഷാജി പീറ്റക്കണ്ടി നന്ദിയും പറഞ്ഞു.

Share this story