കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 14 പേർക്ക് പരിക്ക്

google news
afs


കോട്ടയം: രാമപുരത്തിന് സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 14 പേർക്ക് പരിക്ക്. അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതായും സംശയിക്കുന്നുണ്ട്.

പരിക്കേറ്റവരില്‍ ബാക്കിയുള്ളവര്‍ പാലാ ജനറല്‍ ആശുപത്രിയിലാണുള്ളത്. തമിഴ്നാട് വെല്ലൂരില്‍നിന്നുള്ള തീര്‍ത്ഥാടക സംഘമാണിവര്‍. നാട്ടിലേക്കു മടങ്ങുംവഴിയായിരുന്നു അപകടമുണ്ടായത്. 

Tags