അന്തരിച്ച ബി ജെ പി നേതാവ് പി.സുധീറിന് നാടിന്റെ അന്ത്യാജ്ഞലി
BJP leader P. Sudhir

ചെറുവാഞ്ചേരി : അന്തരിച്ച ബി ജെ പി നേതാവ് പി സുധീറിന്റെ മൃതദ്ദേഹം വിറങ്ങലിച്ചു നിന്ന വൻ ജനാവലിയുടെ സാന്നി ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട നുറുകണക്കിന് പേർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. 

ആർ എസ് എസ് , ബി ജെ പി നേതാക്കളായ പി കെ കൃഷ്ണദാസ്, കെ രഞ്ചിത്ത്, എൻ ഹരിദാസ് , അഡ്വ കെ പി പ്രകാശ് ബാബു, പി ആർ രാജൻ, ഇ പി ബിജു, വത്സൻ തില്ലങ്കേരി, പി പി സുരേഷ് ബാബു, ഒ രാഗേഷ്, വി ശശിധരൻ , കെ ബി പ്രജിൽ, ഗിരീഷ്, എ പ്രദീപൻ , എ അശോകൻ , ആറളം സജീവൻ , മോഹനൻ മാനന്തേരി , വി സുരേന്ദ്രൻ ,പി സത്യപ്രകാശ്, ജി ഷിജിലാൽ, എൻ ധനഞ്ജയൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ വി ഷിനിജ , അഡ്വ വി രത്നാകരൻ, കെ പി രാജേഷ്, രാജൻ പുതുക്കുടി, എം പി സുമേഷ് എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

വീട്ടുമുററത്തു നടന്ന അനുശോചന യോഗത്തിൽ, മോഹനൻ മാനന്തേരി , കെ രഞ്ചിത്ത്, എൻ ഹരിദാസ് , കെ കെ പവിത്രൻ ,എം സി രാഘവൻ , ഇഎം സി മുഹമ്മദ് , ടി ദാമു, സന്തോഷ് ഇല്ലോളിൽ , കൃഷ്ണൻ മാസ്റ്റർ, എൻ വി ഷിനിജ , എൻ ധനഞ്ജയൻ എന്നിവർ സംസാരിച്ചു.

Share this story