അമ്പലപ്പുഴയിൽ കടൽക്ഷോഭത്തിൽ വീട് തകർന്നു
ambalapuzha

അമ്പലപ്പുഴ : കടൽക്ഷോഭത്തിൽ വീട് തകർന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15ാo വാർഡ് വണ്ടാനം മുരളി ഭവനിൽ മുരളിയുടെ വീടാണ് തകർന്നത്. തിങ്കളാഴ്ചയുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ ചുവട്ടിൽനിന്ന് മണ്ണൊലിച്ച് പോയിരുന്നു.

തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് തകർന്നത്. തകർച്ച ഭീഷണി നേരിട്ടതിനെ തുടർന്ന് മുരളിയും കുടുംബവും സമീപത്തെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു.

Share this story