നടന്‍ മിഗ്ദാദ് അന്തരിച്ചു

Actor Migdad

തിരുവനന്തപുരം; നടന്‍ മിഗ്ദാദ്(72 ) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.കുറച്ചു വര്‍ഷങ്ങളായി രോഗബാധിതനായി കിടപ്പിലായിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പിഒ എന്ന ചിത്രത്തിലെ ഫയല്‍വാന്റെ വേഷത്തിലൂടെ ശ്രദ്ധേയനായിരുന്നു.

1982- ല്‍ റിലീസായ ആ ദിവസം എന്ന സിനിമയിലൂടെയാണ് സിനിമാഭിനയത്തിന് തുടക്കം കുറിക്കുന്നത്. മിഗ്ദാദിന്‍്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ വേഷം ആയിരുന്നു മുത്താരംകുന്ന് പി.ഒയിലെ ഫയല്‍വാന്‍. മയക്കുമരുന്ന് കലക്കിയ പാല്‍ കുടിച്ച്‌ ഗുസ്തിക്കിടെ ഗോദയില്‍ മയങ്ങി വീഴുന്ന “ജിംഖാന അപ്പുക്കുട്ടന്‍ പിള്ള” എന്ന ആ കഥാപാത്രം നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടു. നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍, ആ ദിവസം, കുയിലിനെ തേടി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
 

Share this story