Wednesday January 20th, 2021 - 12:03:am

ബാങ്കില്‍ തോക്കുപൊട്ടി ജീവനക്കാരി മരിച്ച സംഭവത്തില്‍ ദുരൂഹത

NewsDesk
ബാങ്കില്‍ തോക്കുപൊട്ടി ജീവനക്കാരി മരിച്ച സംഭവത്തില്‍ ദുരൂഹത

തലശ്ശേരി: ഐ.ഡി.ബി.ഐ തലശ്ശേരി ശാഖയിലെ ജീവനക്കാരി വില്‍ന വിനോദ് (31) ബാങ്കിനുള്ളില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നേരത്തെയുണ്ടായ വാദം പൊളിയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജൂണ്‍ രണ്ടിന് രാവിലെയാണ് വില്‍ന ബാങ്കിനകത്ത് വെടിയേറ്റ് മരിച്ചത്. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്.

വെടിയേറ്റ വില്‍ന തലച്ചോര്‍ ചിന്നിച്ചിതറി തല്‍സമയം മരിക്കുകയായിരുന്നു. എന്നാല്‍ ഡബ്ള്‍ ബാരല്‍ ട്വല്‍വ് ബോര്‍ തോക്കില്‍ നിന്നും ഒരു മീറ്ററിനപ്പുറത്തുനിന്ന് ഉണ്ടായ വെടിവെപ്പില്‍ തലച്ചോര്‍ ചിന്നിച്ചിതറില്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു.

പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ തലവനും പൊലീസ് സര്‍ജനുമായ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

ഒരു മീറ്റര്‍ അകലത്തില്‍ നിന്നും വെടിയുതിര്‍ന്നാല്‍ പെല്ലറ്റ് തുളച്ചുകയറുകയും തലക്കുള്ളില്‍ പരിക്കേല്‍ക്കുന്നതിനും ഇടയാക്കും. എന്നാല്‍, വില്‍നയുടെ തല ചിതറിയാണ് മരണം സംഭവിച്ചത്.

ഇതോടെ ഡബ്ള്‍ ബാരല്‍ തോക്ക് കോടതിയുടെ അനുമതിയോടെ ടെസ്റ്റ് ഫയര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന തലശ്ശേരി സി.ഐ പി.എം. മനോജ് പറഞ്ഞു. തോക്ക് പരിശോധനക്കായി തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് അയച്ചിട്ടാണുള്ളത്.

പത്തൊമ്പത് വയസ്സുള്ള കുട്ടികളെ ഒരുമിച്ച് കണ്ടാൽ 'കെട്ടിക്കണം‌'

സ്വന്തം മകളെ മുലയൂട്ടിയതിന് ടിവി അവതാരകയും ഭര്‍ത്താവും അറസ്റ്റില്‍

English summary
Thalassery Bank Employee shot dead case forensic report
topbanner

More News from this section

Subscribe by Email