Sunday August 9th, 2020 - 8:14:pm

തളിപ്പറമ്പ്: ട്രാഫിക് നിയമം ലംഘിച്ച യുവാക്കളുടെ വീട്ടിലെത്തി ബോധവല്‍ക്കരിച്ച് എം.വി.ഐ

NewsDesk
തളിപ്പറമ്പ്: ട്രാഫിക് നിയമം ലംഘിച്ച യുവാക്കളുടെ വീട്ടിലെത്തി ബോധവല്‍ക്കരിച്ച് എം.വി.ഐ

തളിപ്പറമ്പ്: ഇരിട്ടി സംസ്ഥാന പാതയിൽ ചെങ്ങളായില്‍ അര്‍ധരാത്രിയോടെ ബൈക്കില്‍ അമിതവേഗതയില്‍ സഞ്ചരിച്ച യുവാക്കളുടെ വീട്ടിലെത്തി ബോധവല്‍ക്കരണം നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിലാമുറ്റം മഖാം ഉറൂസ് കഴിഞ്ഞ് അര്‍ധരാത്രിയോടെ കണ്ണൂര്‍ ചെങ്ങളായില്‍ മൂന്ന് ബൈക്കുകളിലായി അമിതവേഗതയില്‍ പോയ യുവാക്കളെയാണ് എം.വി.ഐ ജെ.എസ്. ശ്രീകുമാറും തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹ്മൂദ് അള്ളാകുളവും ചേര്‍ന്ന് കൂവോട് പ്ലാത്തോട്ടത്തുള്ള ഇവരുടെ വീട്ടിലെത്തി ബോധവല്‍ക്കരണം നടത്തിയത്.

ചെങ്ങളായില്‍ സ്ഥാപിച്ച സ്പീഡ് ക്യാമറയില്‍ നിന്നാണ് ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചത്. മൂന്നു ബൈക്കുകളില്‍ രണ്ട് ബൈക്കുകളുടെ നമ്പറുകള്‍ മറച്ച നിലയിലായിരുന്നു. ഒരുബൈക്കില്‍ മൂന്നു ആളുകളുമുണ്ടായിരുന്നു. ഇന്നു രാവിലെ ഇതില്‍ തിരിച്ചറിഞ്ഞ യുവാവിന്റെ വീട്ടിലെത്തി 3000 രൂപ പിഴയടപ്പിച്ച് ട്രാഫിക് കാര്യങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയാണ് ആര്‍.ടി ഓഫിസറും നഗരസഭാ ചെയര്‍മാനും മടങ്ങിയത്.taliparamba chengalayi bike rto speed camera

English summary
taliparamba chengalayi bike rto speed camera
topbanner

More News from this section

Subscribe by Email