Wednesday December 1st, 2021 - 2:39:pm

പറശ്ശിനിക്കടവ്; ഇണചേരാനായുള്ള രാജവെമ്പാലകളുടെ 18 ദിവസത്തെ യുദ്ധം അവസാനിച്ചു

NewsDesk
പറശ്ശിനിക്കടവ്; ഇണചേരാനായുള്ള രാജവെമ്പാലകളുടെ 18 ദിവസത്തെ യുദ്ധം അവസാനിച്ചു

കണ്ണൂര്‍: ഇണചേരാനായി രണ്ട് രാജവെമ്പാലകള്‍ തമ്മില്‍ 18 ദിവസമായി നടത്തിവന്ന യുദ്ധം അവസാനിച്ചു. പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ ഈ മാസം മൂന്നിനായിരുന്നു രണ്ട് ആണ്‍ രാജവെമ്പാലകള്‍ ചേര്‍ന്ന് യുദ്ധം തുടങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുദ്ധത്തില്‍ ജയിക്കുന്നയാള്‍ക്ക് പെണ്‍ രാജവെമ്പാലയുമായി ഇണചേരാമെന്നതാണ് രാജവെമ്പാലകളുടെ രീതി. 18 ദിവസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഒരു രാജവെമ്പാല അവശനായതോടെ തളരാത്ത പോരാളിയെ അവള്‍ ഇണയായി സ്വീകരിച്ചു.

കാട്ടില്‍ അപൂര്‍വമായി നടക്കുന്ന ഇത്തരമൊരു യുദ്ധത്തിന് ഇതാദ്യമായാണ് പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്ക് സാക്ഷിയായത്. സംഭവം പകര്‍ത്തുന്നതിനായി നാഷണല്‍ ജ്യോഗ്രഫിക്, ഡിസ്‌കവറി ചാനല്‍ സംഘങ്ങളും പറശ്ശിനിക്കടവിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി സന്ദര്‍ശകരും സ്‌നേക്ക്പാര്‍ക്കിലെത്തിയിരുന്നു.

20-25 വയസും അഞ്ചു മീറ്റര്‍ നീളവുമുള്ള രണ്ട് ആണ്‍രാജവെമ്പാലകളും 20 വയസും മൂന്നരമീറ്റര്‍ നീളവുമുള്ള ഒരു പെണ്‍രാജവെമ്പാലയുമാണ് ഇവിടെയുള്ളത്. ജനുവരി മാര്‍ച്ചാണു രാജവെമ്പാലകളുടെ ഇണചേരല്‍കാലം. അതിനാലാണ് ഈ സമയം പാര്‍ക്ക് അധികൃതര്‍ തെരഞ്ഞെടുത്തത്.

യുദ്ധവിജയിയുമായുള്ള ഇണചേരലും അപൂര്‍വകാഴ്‌യാണ്. ഇണചേര്‍ന്നു കഴിഞ്ഞാല്‍ ഇലകള്‍ ചേര്‍ത്തുവച്ച് കൂടുണ്ടാക്കി ഒരേസമയം 3050 മുട്ടകള്‍ രാജവെമ്പാല ഇടാറുണ്ട്. അതില്‍ 90 ദിവസത്തോളം പെണ്‍പാമ്പ് അടയിരിക്കും. കണ്ണെത്തുന്ന ദൂരത്ത് ആണ്‍പാമ്പ് കാവലുണ്ടാകും. ഇക്കാലമത്രയും പെണ്‍പാമ്പ് ഭക്ഷണമുപേക്ഷിക്കും. എന്നാല്‍ മുട്ട വിരിയുന്നതിനു മുമ്പു ഇലക്കൂടുപേക്ഷിച്ചു പോകുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. 2007ല്‍ മംഗലാപുരത്തിനടുത്ത് പിലിക്കുള നിസര്‍ഗധാമയില്‍ രാജവെമ്പാലകളുടെ പ്രജനനം നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ ചിത്രീകരിച്ചിരുന്നു.

തൃശൂര്‍ ഫ് ളാറ്റിലെ കൊലപാതകം പ്രമുഖ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അമിത് ഷാ വിളിച്ചു ; ശ്രീശാന്ത് ബിജെപിയുടെ സ്ഥാനാര്‍ഥിയാകും

അംബാനിയുടെ മകന്‍ പൊണ്ണത്തടി കുറച്ചു; കുറച്ചത് 70 കിലോ

ആദ്യം കാമുകിയായി ഇപ്പോള്‍ നായികയുമായി മഞ്ജു എത്തുന്നു

കലാഭവന്‍ മണിക്ക് കോടികളുടെ ആസ്തി; സുഹൃത്തുക്കളെ പേരില്‍ ബിനാമിയെന്നും സംശയം

English summary
parassinikkadavu snake park king cobra fight ends
topbanner

More News from this section

Subscribe by Email