ചർമ സംരക്ഷണത്തിനായി വിറ്റാമിൻ ഇ ഇങ്ങനെ ഉപയോഗിക്കൂ

face

നിരവധി ചർമ്മ സംരക്ഷണ ഗുണങ്ങളുള്ള ഒരു  ഘടകമാണ് വിറ്റാമിൻ ഇചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ ഇ.ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ശരീരകോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റൽ ഗുണങ്ങൾ ഇതിൽ നിറഞ്ഞിരിക്കുന്നു. സൗന്ദര്യവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ അവിശ്വസനീയമായ ഗുണങ്ങൾ ഈ വിറ്റാമിനുകളിൽ നിന്ന് ഏതൊരാൾക്കും ലഭിക്കുമെന്ന് പറയപ്പെടുന്നു.

വൈറ്റമിന്‍ ഇ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ചര്‍മത്തിന് ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണിത്.

vitamin e
വൈറ്റമിൻ ഇ നഖങ്ങളിൽ പ്രയോഗിക്കുന്നത് നഖങ്ങൾക്കിടയിലെ ഈർപ്പ നില വർദ്ധിപ്പിക്കുകയും പുറംതൊലി ഉണങ്ങി പോകുന്നതിൽ നിന്നും സംരക്ഷിച്ച് നിർത്തുകയും ചെയ്യും. നഖങ്ങളെ സ്വാഭാവികമായി പരിപോഷിപ്പിക്കുന്നതിന് ഇത് ഫലം ചെയ്യും.


 വൈറ്റമിന്‍ ഇ ഓയില്‍ ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നില നിര്‍ത്തുന്നതിനാല്‍ ചര്‍മം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ്. വൈറ്റമിന്‍ ഇ ഓയില്‍, കറ്റാര്‍വാഴ ജെല്‍ എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടി മസാജ് ചെയ്യാം. ഇത് ചര്‍മം തിളങ്ങാന്‍ സഹായിക്കുന്നു. ചര്‍മത്തിലെ ചുളിവുകള്‍ക്കും ഇതേറെ ഗുണകരമാണ്.

വിറ്റാമിൻ ഇ യുടെ സ്വാഭാവിക ചർമ്മ പുനരുജ്ജീവന ഗുണങ്ങൾ ചുണ്ടുകളുടെ ആരോഗ്യവും ആഴകും പുനഃസ്ഥാപിക്കുന്നു. ചുണ്ടുകളുടെ വരൾച്ച തടയാൻ വിറ്റാമിൻ ഇ ഓയിൽ പുരട്ടുന്നത് നല്ലതാണ്.

നിങ്ങളുടെ ചർമ്മം ആരോഗ്യകരവും തിളക്കവുമുള്ളതാക്കാൻ വിറ്റാമിൻ ഇ ഓയിൽ ഉപയോഗിച്ച് ഫെയ്സ് മാസ്ക് ഉണ്ടാക്കുക. ഇത് നിങ്ങളുടെ ചർമ്മത്തെ ജലാംശം നൽകുകയും പോഷിപ്പിക്കുകയും ചെയ്യുന്നു

Tags