ക്ലോസെറ്റിലെ കറകൾ നീക്കം ചെയ്യാൻ ഈ രണ്ട് സാധനങ്ങൾ മാത്രം മതി..

toilet cleaning

ടോയ്‌ലറ്റ് വൃത്തിയാക്കുക എന്നത് മിക്കവർക്കും ഒരു തലവേദനപിടിച്ച കാര്യമാണ്. എത്രവൃത്തിയാക്കിയാലും കറകൾ അതുപോലെ തന്നെ അവിടെ നിൽക്കുന്നത് കാണാം..എന്നാൽ ഈ കറകൾ ഇനി നിങ്ങളെ കഷ്ട്ടപ്പെടുത്തില്ല..അടുക്കളയിലുള്ള രണ്ടേരണ്ടു സാധനങ്ങൾകൊണ്ട് കരകളെ പമ്പകടത്താം...

ബേക്കിംഗ് സോഡ, വിനാഗിരി തുടങ്ങിയ രണ്ട് സാമഗ്രികൾ കറ അടിഞ്ഞുകൂടുന്നത് ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു കൊണ്ട് ടോയ്‌ലറ്റുകളെ കൂടുതൽ വൃത്തിയുള്ളതും അണുവിമുക്തവുമായി കാത്തു സൂക്ഷിക്കാൻ സഹായിക്കുന്നവയാണ്.

baking soda

ടോയ്‌ലറ്റിലേക്ക് ഏകദേശം 1 കപ്പ് വിനാഗിരി ഒഴിച്ചു ചേർത്ത് ടോയ്‌ലറ്റ് ബ്രഷ് ഉപയോഗിച്ച് ചുറ്റുമുള്ള എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുക. ഏകദേശം ഒരു മിനിറ്റോളം ഇത് അനക്കാതെ വച്ചതിനു ശേഷം ടോയ്‌ലറ്റിലേക്ക് 1 കപ്പ് ബേക്കിംഗ് സോഡ വിതറാം. വീണ്ടും 1 മുതൽ 2 കപ്പ് വരെ വിനാഗിരി കൂടി ഒഴിച്ചു കൊടുക്കുക. ഏകദേശം 10 മിനിറ്റ് നേരം കാത്തിരുന്ന ശേഷം ടോയ്ലറ്റിലെ എല്ലാ ഭാഗങ്ങളിലും അടിഞ്ഞു കൂടിയ കറകൾ ബ്രഷുകൾ ഉപയോഗിച്ച് തേച്ചുരച്ച് കളയാം. 

ആവശ്യമെങ്കിൽ കറ പൂർണ്ണമായും ഇല്ലാതാകുന്നതുവരെ ഒന്നോ രണ്ടോ തവണ കൂടി വീണ്ടും വിനാഗിരി-ബേക്കിംഗ് സോഡാ സംയുക്തവും ഒഴിച്ചു കൊടുക്കുക. എതെങ്കിലും കറ അവശേഷിക്കുന്നുണ്ടെങ്കിൽ ബ്രഷ് ഉപയോഗിച്ച് ഇത് പുർണ്ണമായും സ്ക്രബ് ചെയ്ത് ഇളക്കി കളയുക. കറ പൂർണ്ണമായും അപ്രത്യക്ഷമായ ശേഷം വൃത്തിയാക്കാൻ ടോയ്‌ലറ്റ് ഫ്ലഷ് ഉപയോഗിക്കാം. 

Tags