ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? പരിഹാരമിതാ..

fridge

കേടുവരാതിരിക്കാൻ എല്ലാം ഫ്രിഡ്ജിൽ കുത്തിക്കയറ്റിവയ്ക്കുന്നവരാണ് നമ്മൾ.. പലതും ഫ്രിഡ്ജിൽ വച്ച് പിന്നീട് ഉപയോഗിക്കാതെ അത് ചീത്തയായിപ്പോയാലും എടുത്ത് കളയാൻ മറന്നു പോവുകയും ചെയ്യും. ഇതെല്ലം ഫ്രിഡ്ജിനുള്ളിൽ ദുർഗന്ധം വരാൻ കാരണമാകും. ഇത്തരം ദുർഗന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ..

* മത്സ്യവും മാംസവും ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ വായു സഞ്ചാരമില്ലാത്ത പാത്രങ്ങളില്‍ അടച്ചു സൂക്ഷിക്കണം. അങ്ങനെ ചെയ്യുന്നത് ഇത്തരം ഗന്ധം പുറത്തുവരാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കും. 

* ഫ്രിഡ്ജിനുള്ളിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസവും ദുര്‍ഗന്ധം ഉണ്ടാകാന്‍ കാരണമാകും. ഫ്രിഡ്ജിനുള്ളിലെ താപനില എപ്പോഴും  4 മുതല്‍ 5 ഡിഗ്രീ സെല്‍ഷ്യസ് ആയിരിക്കണം. 

fridge1

* ഫ്രിഡ്ജിനുള്ളിലെ പച്ചക്കറികളും മറ്റും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. കേടായതും ചീഞ്ഞതുമായ ഭക്ഷണങ്ങള്‍ ഉടന്‍ തന്നെ ഫ്രിഡ്ജില്‍ നിന്നും നീക്കം ചെയ്യുക. 

* ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ദുര്‍ഗന്ധം കളയാന്‍ ഫ്രിഡ്ജില്‍ രണ്ട് നാരങ്ങ മുറിച്ച് വയ്ക്കാം..
 
* ഫ്രിഡ്ജ് വൃത്തിയാക്കുമ്പോൾ ചൂടുവെള്ളത്തില്‍ കുറച്ച് ബേക്കിങ് സോഡ മിക്സ് ചെയ്ത് ഉപയോഗിക്കുക. ഇത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ ബേക്കിങ് സോഡ എടുത്ത് ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുന്നതും നല്ലതാണ്. 


 

Tags