സ്ത്രീകളുടെ ഏറ്റവും മികച്ച ലൈംഗിക ജീവിതകാലം ഇതാണ്

This is the prime time of women  life
36 വയസിന് മുകളിലുള്ളവരില്‍ 86 ശതമാനവും കഴിഞ്ഞ ഒരു മാസം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെല്ലാം മികച്ചതായിരുന്നു എന്ന് പ്രതികരിച്ചപ്പോള്‍

സുന്ദര സുരഭിലമായ ലൈംഗിക ജീവിതം ഇരുപത് വയസ്സുകളിലാണെന്നാണ് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്. എന്നാല്‍ 36ാം വയസിലാണ് തങ്ങളുടെ ഏറ്റവും മികച്ച ലൈംഗിക ജീവിതകാലം എന്നാണ് അടുത്തിടെ നടന്ന ഗവേഷണത്തില്‍ സ്ത്രീകള്‍ പറയുന്നത്. നാച്വറല്‍ സൈക്കിള്‍സ് എന്ന കോണ്‍ട്രാസെപ്റ്റീവ് ആപ്പ് ആണ് ഈ ഗവേഷണ ഫലം പുറത്തുവിട്ടത്.

രതിമൂര്‍ച്ചയെ കുറിച്ചും എത്രത്തോള്‍ ലൈംഗിക തൃഷ്ണയെ കുറിച്ചും സംതൃപ്തിയെ കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് ചോദ്യങ്ങള്‍ക്ക് 2600 ഓളം സ്ത്രീകളാണ് മറുപടി നല്‍കിയത്. 

23 വയസിന് താഴെ, മധ്യവയസ് (23-35) പ്രായമായവര്‍ (36ന് മുകളില്‍) വ്യത്യസ്ത പ്രായത്തെ അടിസ്ഥാനമാക്കിയാണ് ഇവരുടെ ഉത്തരങ്ങളെ വിശകലനം ചെയ്തത്. സ്വന്തം ആകര്‍ഷണീയതയെകുറിച്ച് ആശങ്കപ്പെടുന്നുണ്ടെങ്കിലും 36 വയസ്സുള്ള സ്ത്രീകള്‍ അവരുടെ ചര്‍മ്മത്തില്‍ ആത്മവിശ്വാസമുള്ളവരും പത്തില്‍ എട്ടുപേരും തങ്ങള്‍ക്ക് ലൈംഗിക  തൃഷ്ണയേറെയുണ്ടെന്നും പ്രതികരിച്ചു.

അതേസമയം മധ്യവയസുള്ള സ്ത്രീകളില്‍ പത്തില്‍ നാല് പേര്‍ മാത്രമാണ് സംതൃപ്തിയനുഭവിക്കുന്നത്. 23 വയസിന് താഴെയുള്ള യുവതികളില്‍ പത്തില്‍ ഏഴ് പേരും ലൈംഗിക സംതൃപ്തിയുള്ളവരാണെന്ന് പ്രതികരിച്ചു. 

രതിമൂര്‍ച്ഛയിലെത്തുന്നതിനെ കുറിച്ച് ചോദ്യത്തിന് 36 വയസിന് മുകളിലുള്ളവരാണ് മുന്നില്‍. ഇവരില്‍ പത്തില്‍ ആറ് പേരും തങ്ങള്‍ക്ക് ഏപ്പോഴും മികച്ചരീതിയില്‍ രതിമൂര്‍ച്ഛയുണ്ടാവാറുണ്ടെന്ന് പ്രതികരിച്ചു.

36 വയസിന് മുകളിലുള്ളവരില്‍ 86 ശതമാനവും കഴിഞ്ഞ ഒരു മാസം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെല്ലാം മികച്ചതായിരുന്നു എന്ന് പ്രതികരിച്ചപ്പോള്‍ 76 ശതമാനം മധ്യവയസ്‌കര്‍ മാത്രമാണ് മികച്ച ലിംഗബന്ധം കിട്ടിയെന്ന് പ്രതികരിച്ചത്. യുവാക്കളുടെ കാര്യമെടുത്താല്‍ 56 ശതമാനം പേര്‍ക്ക് മാത്രമാണ് മികച്ച ലൈംഗികബന്ധങ്ങള്‍ ലഭിച്ചത്. 

എന്തായാലും മുകളില്‍ പറഞ്ഞ വയസില്‍ സ്ത്രീകളെല്ലാം നീണ്ട് നില്‍ക്കുന്ന ലൈംഗിക സുഖം ആഗ്രഹിക്കുന്നവരാണ്. പത്തില്‍ ഒരാള്‍ മാത്രമാണ് അതിവേഗത്തില്‍ ലൈംഗികത വേണമെന്ന് ആഗ്രഹിക്കുന്നത്.  
 

Tags