വായ്‌നാറ്റം അകറ്റാന്‍ ചെയ്യേണ്ടത്‌
mouth odor
വായ വരണ്ടിരിയ്ക്കുന്നത് വായ്‌നാറ്റത്തിനുള്ള പ്രധാന കാരണമാണ്.

അമിത വായ്‌നാറ്റം ഉള്ളവർ മല്ലിയില ചവയ്ക്കുന്നത് നല്ലതാണ്. ഇത് വായ്‌നാറ്റം കുറയ്ക്കും. മല്ലിയിൽ ഉപ്പ് ചേർത്ത് ചൂടാക്കി കഴിക്കുന്നതും വായ്‌നാറ്റം ഇല്ലാതാക്കാൻ സഹായിക്കും. കുറച്ച് പെരുംജീരകം എടുത്ത് വെറുതെ ചവയ്‌ക്കാം. പെരുംജീരകത്തിന് വായ്നാറ്റത്തിന് കാരണമാകുന്ന കീടാണുക്കളെ നശിപ്പിക്കാനുള്ള ശക്തിയുണ്ട്. വായിൽ ഉമിനീര് അധികം ഉത്പാദിപ്പിക്കാനും പെരുംജീരകത്തിന് കഴിയും.വായ വരണ്ടിരിയ്ക്കുന്നത് വായ്‌നാറ്റത്തിനുള്ള പ്രധാന കാരണമാണ്.

ഏലയ്ക്കയോ ഗ്രാമ്പൂവോ വായിലിട്ട് ചവയ്ക്കുന്നത് വായ്‌നാറ്റമകറ്റുക മാത്രമല്ല, വായുടെ ആരോഗ്യത്തിനും ഗുണം നല്‍കുന്ന ഒന്നാണ്. ഇവയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും വെള്ളം കൊണ്ട് വായ കഴുകുന്നതുമെല്ലാം ഏറെ നല്ലതാണ്. വെറ്റില കൊണ്ടും പരിഹാരമുണ്ടാക്കാം. വെറ്റില നല്ലത് പോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് ചെറുചൂടുള്ള വെള്ളം കൊണ്ട് കഴുകുന്നത് നല്ലതാണ്. ഇതും വായ്‌നാറ്റം അകറ്റാന്‍ ഏറെ നല്ലതാണ്. വെറ്റിലയ്ക്കും ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. വായയ്ക്ക് യാതൊരു ദോഷവും വരുത്താത്ത ഒരു വഴിയാണിത്. വായ്‌നാറ്റത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

വായ്‌നാറ്റത്തിന് പെട്ടെന്ന് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന ചില പ്രകൃതിദത്ത വഴികളുണ്ട്. ഇതിന് ഏറ്റവും സിംപിളായ വഴി നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. ഉപ്പാണ് ഇതിനുള്ള ഒരു പരിഹാരം. ഇതിനായി അല്‍പം വെള്ളത്തില്‍ ഉപ്പിട്ട് തിളപ്പിയ്ക്കുക. ഈ വെള്ളം ഇളം ചൂടോടെ വായിലൊഴിച്ച് കഴുകാം. വായ്‌നാറ്റത്തിന് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിയ്ക്കുന്ന വഴിയാണിത്. വായ്‌നാറ്റത്തിന് ഇടയാക്കുന്ന ബാക്ടീരിയകളെ കൊന്നൊടുക്കാനും വായയുടേയും പല്ലിന്റേയും ആരോഗ്യത്തിനും ഇതേറെ നല്ലതാണ്.

Share this story